അന്തരിച്ച മുതിര്‍ന്ന സിപിഐ നേതാവ് ഗുരു ദാസ് ദാസ് ഗുപ്തയുടെ മൃതദേഹം നാളെ സംസ്കരിക്കും. ശ്വാസകോശ അർബുദത്തെത്തുടർന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയിലെ വസതിയില്‍ വച്ചാണ് അന്തരിച്ചത്.
കൊല്‍ക്കത്തയിലെ കോണ്‍ പീസ് വേള്‍ഡ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം നാളെ ബംഗാളിലെ സിപിഐ ആസ്ഥാനമായ ഭൂപെഷ് ഭവനില്‍ പൊതു ദര്‍ശനത്തിന് വെക്കും. തുടർന്ന് വൈകീട്ട് നാല് മണിയ്ക്കാണ് സംസ്കാരം.
സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍, ഗുരുദാസ് ഗുപ്തക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി കൊല്ക്കത്തയിലെത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക