കാൽ നൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം ഓസ്കാർ ജേതാവ് എ ആർ റഹ്മാൻ മലയാളത്തിൽ ഗാനം ഒരുക്കുന്നു. ഗായകൻ വിജയ് യേശുദാസാണ് ഈ ഗാനം ആലപിക്കുന്നത്. ഗാനത്തിന്റെ റെക്കോർഡിംഗ് കഴിഞ്ഞു.
സംവിധായകൻ ബ്ലെസ്സി തന്നെയാണ് ഇക്കാര്യം പറഞ്ഞത്. ബ്ലെസ്സി സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘ആടുജീവിതം’ എന്ന ചിത്രത്തിലൂടെയാണ് എആർ റഹ്മാൻ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.
1992ൽ പുറത്തിറങ്ങിയ മണി രത്നം ചിത്രമായ റോജയിലൂടെ സംഗീത രംഗത്തെത്തിയ എആർ റഹ്മാൻ മലയാളത്തിൽ യോധയ്ക്ക് വേണ്ടി സംഗീതം നിർവഹിച്ചിട്ടുണ്ട്.
എആർ റഹ്മാൻ മലയാളത്തിൽ ചെയ്ത ഏക ഗാനവും യോധയിലേതാണ്. 1992ന് ശേഷം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച റഹ്മാൻ നീണ്ട 27 വർഷങ്ങൾക്ക് ശേഷമാണ് മലയാളികൾക്കായി സംഗീതം ഒരുക്കുന്നത്.
ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ ആധാരമാക്കി ബ്ലസി ഒരുക്കുന്ന ചിത്രമാണിത്. ജോലി തേടി ഗൾഫിൽ എത്തി രക്ഷപെടാനുള്ള നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ഈ 3ഡി ചിത്രം നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക