എറണാകുളം: കരള്‍ മാറ്റ ശസ്ത്രക്രിയക്ക് സഹായം തേടി യുവാവ്.
കൊച്ചി, പറവാനമുക്ക് കിളികർ റോഡ് സ്വദേശി അനിൽ കിളികറാണ് സുമനസുകളുടെ സഹായം തേടുന്നത്.
കൊച്ചി ഗൗതം ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇപ്പോള്‍ അദ്ദേഹം. മഞ്ഞപ്പിത്തം കടുത്തതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിയതായിരുന്നു സാജന്. ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ചതോടെ ഉടന്‍ കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.
കരള്‍മാറ്റത്തിനായി തയ്യാറുള്ളവരെ കണ്ടെത്തിയെങ്കിലും ശസ്ത്രക്രിയ നടത്തുന്നതിനായി 40 ലക്ഷം രൂപ ഉടൻ ആവശ്യമുണ്ട്. ഇതുവരെയുള്ള ചികിത്സയ്ക്കായി അഞ്ചര ലക്ഷത്തോളം രൂപ കുടുംബം ചെലവഴിച്ചു.
കൂടുതല്‍ താങ്ങാനാവാത്ത അവസ്ഥയിലാണ് കുടുംബം. ചികിത്സയ്ക്കായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നാട്ടുകാരുടെയും സഹായം തേടുകയാണ് അനിൽ കിളികാർ.
Account num:64207778854
Name:Manjula K R
Ifsc code SBIN0002250
പ്രതികരിക്കാൻ ഇവിടെ എഴുതുക