അയോധ്യ കേസിൽ ഷിയാ വഖഫ് ബോർഡിന്റെ ഹർജി സുപ്രിംകോടതി തള്ളി. സുപ്രിംകോടതിയിൽ അയോധ്യ വിധി പ്രസ്താവം ആരംഭിച്ച് മിനിറ്റുകൾക്കകമാണ് ഷിയാ വഖഫ് ബോർഡിന്റെ ഹർജി തള്ളുന്നത്. നിർമോഹി അഖാരയുടെ ഹർജി കാലഹരണപ്പെട്ടതാണെന്നും അതുകൊണ്ട് ഹർജി തള്ളുന്നുവെന്നും കോടതി പറഞ്ഞു.
1949 ഡിസംബറിൽ രാം ലല്ല വിഗ്രഹങ്ങൾ മസ്ജിദിൽ കൊണ്ടുവച്ചതാണെന്നും, പള്ളി ബാബർ പണികഴിപ്പിച്ചതാണെന്നും സുപ്രിംകോടതി വിധി പ്രസ്താവത്തിൽ പറയുന്നു. പള്ളിയുടെ വിശ്വാസം ചോദ്യം ചെയ്യാനാകില്ലെന്നും, വിശ്വാസവും ആചാരവും തള്ളിക്കളയണമെന്നും കോടതി വിധി പ്രസ്താവത്തിൽ പറയുന്നു. നിർമോഹി അഖാരയുടെ ഹർജി കാലാഹരണപ്പെട്ടതായതുകൊണ്ട് തള്ളിക്കളഞ്ഞതായും സുപ്രിംകോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക