സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പരിക്കേല്‍പ്പിക്കില്ലെന്ന് വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്.
ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ആര്.ടി.ഐ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറലാണ് അപ്പീല്‍ നല്‍കിയത്. ഡല്‍ഹി ഹൈക്കോടതി വിധി ശരിവെച്ചാണ് ഇന്ന് ഉത്തരവുണ്ടായത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റേതാണ് ഈ വിധി. രണ്ട് ജഡ്ജിമാര്‍ ഈ തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക