1. നാൽപ്പത്തിയഞ്ച് വയസ്സിനു മേൽ പ്രായമുള്ളവർ, ഹൃദ്രോഗം ഉള്ളവർ, അമിതവണ്ണമുള്ളവർ, ഉയർന്ന ബിപിഉള്ളവർ തീർഥാടനത്തിനു പോകുന്നതിന് മുമ്പ് ഹൃദയത്തിന്റെ ആരോഗ്യാവസ്ഥ വിലയിരുത്തുന്നതിനായി
മെഡിക്കൽ ചെക്ക് അപ്പ് നടത്തണം.
2.ആസ്മ പോലുള്ള ശ്വാസകോശ രോഗമുള്ളവർ രണ്ടുമാസം മുൻപു മുതൽ ദിവസവും നാൽപത് മിനിറ്റ് വേഗത്തില്‍ നടക്കുകയാണെങ്കിൽ മല ചവിട്ടുന്നതിലെ ആയാസം കുറയ്ക്കാൻ ഗുണം ചെയ്യും.
3. വ്രതത്തിന്റെ ഭാഗമായി ദിവസവും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ നിർത്തരുത്.
4.രാവിലെയോ വൈകിട്ടോ മലകയറുന്നതായിരിക്കും നല്ലത്.
5.മല കയറുന്നതിന് തൊട്ടുമുന്‍പ് ആഹാരം കഴിക്കരുത്. കഴിക്കേണ്ടിവന്നാൽ വളരെ ലഘുവായി മാത്രം കഴിക്കുക.
6.പ്രമേഹമുള്ളവർ ഹൈപ്പോഗ്ലൈസീമിയ ഉണ്ടാവാതെ നോക്കണം. ലക്ഷണങ്ങൾ ഉണ്ടായാൽ ഗ്ലൂക്കോസ് കഴിക്കുക.
7.മല കയറുമ്പോൾ സാവധാനം കയറുക. കുറച്ചു ദൂരം പിന്നിടുമ്പോൾ അൽപം വിശ്രമം എടുക്കണം. അത് ഹൃദയത്തിനും സാവകാശം നൽകും. വേഗത്തിൽ കയറിയാൽ അത് ഹൃദയത്തെ സമ്മർദത്തിലാക്കും. ധാരാളം വെള്ളം കുടിക്കണം.
8.മല കയറുമ്പോൾ നെഞ്ചുവേദന, വിമ്മിഷ്ടം, ശ്വാസംമുട്ടൽ, അമിതക്ഷീണം, തലകറക്കം, അമിത വിയർപ്പ് തുടങ്ങിയ ഹൃദയാഘാത ലക്ഷണങ്ങളിലേതെങ്കിലും ഉണ്ടായാൽ അവിടെത്തന്നെ വിശ്രമിച്ചിട്ട് സഹായം ആവശ്യപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക