തിരുവനന്തപുരം: ഒൻപത് വര്‍ഷമായി ഒമാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രവാസി മലയാളിയെ നോര്‍ക്കയുടെ ഇടപെടലിലൂടെ നാട്ടിലെത്തിക്കും. വര്‍ക്കല മേല്‍ വെട്ടൂര്‍ അമ്മന്‍നട കുന്നില്‍ വീട്ടില്‍ ഷിജു ഭുവനചന്ദ്രന് (39) ആണ് ഒമാനിലെ ജയില്ജിവിതത്തിന് ശേഷം ഇന്ന് (ഡിസംബര്‍ മൂന്ന്) നാട്ടിലെത്തുന്നത്.
പ്രായമായ അച്ഛനും അമ്മയും ഭാര്യ ദീപയും ഷിജുവിന്റെ വരവും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.ലോക കേരളസഭയിലെ ഒമാനിലെ അംഗമായ തയ്യില്‍ ഹബീബാണ് ഷിജുവിനെ നാട്ടിലെത്തിക്കുന്നതിന് നിമിത്തമായത്.
ഷിജുവിന്റെ സഹോദരന് ഷിബു നോര്‍ക്ക റൂട്ട്സിന് നല്കിയ നിവേദനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഒമാനില്‍ നിന്നും നാട്ടിലെത്തിക്കാനുള്ള അവസരമൊരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക