രുചികരവും വളരെ പെട്ടെന്നു തയ്യാറാക്കാൻ കഴിയുന്ന ഒരു വിഭവമാണ് പപ്പട കറി. ഒന്ന് പരീക്ഷിച്ചു നോക്കു.
ആവശ്യമുള്ള സാധനങ്ങൾ:
- തേങ്ങ ചിരവിയത്– അര മുറി
- കടുക്– 1 ടിസ്പൂൺ
- കറിവേപ്പില – 1 തണ്ട്
- വെളിച്ചെണ്ണ– ടി ടേബിൾ സ്പൂൺ
- ജീരകം– 1/2 ടി സ്പൂൺ
- മഞ്ഞൾപ്പൊടി– ആവശ്യത്തിന്
- മുളകുപൊടി– 1 ടി സ്പൂൺ
വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും പൊട്ടിക്കുക. ഇതിലേക്ക് ചെറിയ കഷ്ണങ്ങളായി മുറിച്ചു വച്ച പപ്പടം ചേർക്കുക.
കരിയുന്നതിനു മുൻപ് തേങ്ങയും ജീരകവും മഞ്ഞൾപ്പൊടിയും കൂടി നന്നായി അരച്ചെടുത്തു ഇതിലേക്കു ചേർക്കുക. മുളകുപൊടി ചേർക്കുക.
ആവശ്യത്തിനുള്ള ഉപ്പും വെള്ളവും ചേർത്ത് തിളച്ച ഉടൻ ഇറക്കി വയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക