ടെലിവിഷന്‍ പരിപാടിക്കിടെ പൊട്ടിക്കരയുന്ന ബോളിവുഡ് താര സുന്ദരി ദീപികയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
ഡാന്‍സ് പ്ലസ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു ദീപിക. തനിക്കായി ഒരുക്കിയ ട്രിബ്യൂട്ട് കണ്ട സന്തോഷത്തിലായിരുന്നു താരം കണ്ണീരണിഞ്ഞത്.
https://www.instagram.com/p/B6iV-WKl6Bz/?utm_source=ig_web_copy_link
തന്റെ പുറത്തിറങ്ങാനിരിക്കുന്ന ‘ഛപാക്ക്’ എന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ് താരം പരിപാടിയില്‍ അതിഥിയായി എത്തിയത്.
ദീപിക നായികയായെത്തിയ ‘പദ്മാവത്’ എന്ന ഹിറ്റ് ചിത്രത്തിലെ ’ഗൂമര്‍’ എന്ന ഗാനത്തിനായിരുന്നു മത്സരാര്‍ത്ഥികള്‍ ചുവടുവച്ചത്.
പാട്ടിനൊപ്പം സീറ്റിലിരുന്ന താളം പിടിക്കുന്ന ദീപിക നൃത്തം അവസാനിച്ചു കഴിഞ്ഞപ്പോള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് കയ്യടിക്കുകയും പരിപാടിയിലെ ജഡ്ജായ റെമോ ഡിസൂസയെ കെട്ടിപ്പിച്ച് കരയുകയുമായിരുന്നു. പിന്നീട് സ്റ്റേജിലെത്തിയ താരം, ട്രിബ്യൂട്ട് ഒരുക്കിയ മത്സരാര്‍ത്ഥികള്‍ക്ക് നന്ദിയറിയിച്ചു.
https://www.instagram.com/p/B6h9HJRhwOl/?utm_source=ig_web_copy_link
പ്രതികരിക്കാൻ ഇവിടെ എഴുതുക