ഇപ്പോൾ പലിശ കുറവാണെന്ന് മാധ്യമങ്ങളിൽ വാർത്ത കണ്ടു ലോൺ എടുത്തു കാർ വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ശ്രദ്ധിക്കുക. ഓരോ വ്യക്തിയുടെയും ക്രെഡിറ്റ് സ്കോർ അനുസരിച്ചാണ് കാർ ലോൺ പലിശ നിശ്ചയിക്കുന്നത്.
300 മുതൽ 900 വരെയാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് സ്കോർ 750 മുകളിലാണെങ്കിൽ നിങ്ങൾ സുരക്ഷിത വിഭാഗത്തിലാണ്. നിങ്ങളുടെ സാമ്പത്തിക ഇടപാടുകൾ മികച്ചതാണെന്നർഥം.
ചുരുങ്ങിയത് 600 പോയിന്റെങ്കിലും ഉണ്ടെങ്കിലേ ബാങ്ക് വാഹന ലോൺ അനുവദിക്കൂ. നിങ്ങളുടെ ജോലി, ബാങ്ക് ഇടപാടുകൾ തുടങ്ങിയവ അനുസരിച്ചാകും ബാങ്കുകൾ പലിശ നിശ്ചയിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക