ഡയറ്റിങ് എന്ന പേരിൽ രാത്രി പട്ടിണി കിടക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കുക. പട്ടിണികിടന്നാൽ വണ്ണം കുറയില്ലെന്നു പഠനങ്ങൾ പറയുന്നു.
10 മുതൽ 12 മണിക്കൂർ വരെയാണ് നമ്മൾ ഉറങ്ങുന്നതെങ്കിൽ അതിനു മുൻപ് ഭക്ഷണം ഒഴിവാക്കുന്നത് ആരോഗ്യത്തിനു ഒട്ടും നല്ലതല്ല.
എന്നാൽ പോഷക സമ്പന്നമായ ഭക്ഷണം മിതമായി കഴിച്ചാൽ അത് ഗുണം ചെയ്യും. പോഷക സമ്പന്നമായ ഭക്ഷണം ഒരാളുടെ ആരോഗ്യത്തില്‍ പ്രധാനപങ്കു വഹിക്കുന്നുണ്ട്.
കാരണം ദീര്‍ഘനേരം ഉറങ്ങുന്നതിനു മുൻപ് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇത് കൊണ്ടാണ് രാത്രി ഭക്ഷണം ഒഴിവാക്കരുതെന്ന് പറയുന്നത്.
ഭക്ഷണം കഴിക്കാതെ കിടന്നാല്‍ രാവിലെ ഉണരുമ്പോൾ ആരോഗ്യക്കുറവും ക്ഷീണവും തലകറക്കവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ശരീരത്തിലെ ഉപാചയ പ്രക്രിയ അല്ലെങ്കിൽ (Healthy Metabolic rate )കൂട്ടാന്‍ രാത്രി ഭക്ഷണം അനിവാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക