കൊച്ചി: മെട്രോയുടെ പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിയ പൂച്ചയെ രണ്ട്മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് പൂച്ചയെ രക്ഷിച്ചത്. കഴിഞ്ഞ ആറുദിവസമായി പൂച്ച പില്ലറുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.
വൈറ്റില ഫാഷന്‍ മാര്ബിളിന് മുന്നിലായി റോഡില്‍ നിന്ന് നാല്പ്പതടി ഉയരത്തില്‍ മെട്രോ റെയിലിന്റെ തൂണിന് മുകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു പൂച്ച. ഇത്രയും ദിവസമായി വെള്ളമോ ഭക്ഷണമോ കിട്ടാതെ, വെയിലും മഞ്ഞുമേറ്റ് അവശനിലയിലായിരുന്നു. എങ്ങനെയാണ് പൂച്ച ഇതിന്റെ മുകളില്‍ എത്തിയതെന്ന് വ്യക്തമല്ല.
ക്രെയിന്‍ എത്തിച്ച് മെട്രോ തൂണിലേക്ക് കയറിയാണ് പൂച്ചയെ രക്ഷപ്പെടുത്തിയത്. വലവീശി പിടിക്കാന ശ്രമിച്ചെങ്കിലും പൂച്ച തൂണിനു മുകളില്‍ നിന്നും താഴേക്ക് ചാടി. നാട്ടുകാര്‍ താഴെ വിരിച്ച വലയിലേക്കാണ് ചാടിയത്.
https://www.facebook.com/realnewskeralaofficial/videos/203888180769711/
പ്രതികരിക്കാൻ ഇവിടെ എഴുതുക