കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ ഇത്തരം ഭീഷണികള്‍ ഒരുപാട് കണ്ടിട്ടുള്ളതാണെന്നും ഇതില്‍ ഭയപ്പെടുന്നില്ലെന്നും പൗരത്വ നിയമം പിന്‍വലിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന്റെ നിലവിലെ എതിര്‍പ്പ് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചാണെന്നും ഷാ പ്രതികരിച്ചു. പൗരത്വ നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ആധികാരികമായ വിവരമില്ലെന്നും, കോണ്‍ഗ്രസ് നുണ പ്രചാരണം നടത്തുകയാണെന്നും ഷാ പറഞ്ഞു. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു. പ്രതിപക്ഷത്തിന് യാഥാര്‍ഥ്യത്തെ മനസിലാക്കാന്‍ സാധിക്കുന്നില്ലെന്നും ഷാ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക