ചെറുതാണെന്ന് തോന്നാമെങ്കില്‍കൂടി ട്രാഫിക് നിയമലംഘനങ്ങള്‍ ഉണ്ടാക്കുന്ന അപകടം വളരെ വലുതാണ്.
പലരും ‘നല്ല ട്രാഫിക് സംസ്കാരം’ പാലിക്കാത്തവരായി മാറിക്കഴിഞ്ഞു. യാത്ര ചെയ്യുന്ന ഓരോരുത്തരെയും കാത്ത് ഒരു കുടുംബം ഉണ്ട് എന്നതു വാഹനവുമായി പുറത്തിറങ്ങുന്നവര്‍ മറക്കരുത്.
ഒരു മിനിറ്റിനെ ഓടി തോല്പിക്കാന് ഡ്രൈവര്‍ നടത്തിയ ശ്രമം ഇല്ലാതാക്കുന്നത് പല ജീവനുകളുമാണ്, പല ജീവിതങ്ങളുമാണ്.
ജീവിതത്തിലെയും ഓഫിസിലെയും സമ്മര്‍ദം മുഴുവന്‍ കാണിക്കുന്നത് റോഡിലിറങ്ങുന്നവരോടാണ്. അനാവശ്യമായി ഹോണടിച്ചും തെറിവിളിച്ചും ഒട്ടും സംസ്കാരമില്ലാത്തവരായി നമ്മള് പലപ്പോഴും മാറുന്നുണ്ട്.
ഈ പെരുമാറ്റത്തിനു നൂറു കാരണങ്ങള്‍ പറയാനുണ്ടാകാം. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങള്‍, സ്വഭാവം, പ്രായം, അധികൃതരുടെ ഉത്തരവാദിത്വക്കുറവ്, റോഡിലെ മറ്റുള്ളവരുടെ പെരുമാറ്റം തുടങ്ങി അനേകം കാരണങ്ങളുണ്ട്. എന്നാല്‍ ഏതു കാരണത്തേക്കാളും വലുത് െ്രെഡവര്‍മാരുടെ അക്ഷമയും അശ്രദ്ധയും തന്നെയാണ്.
ഒരു ഡ്രൈവര്‍ റോഡില്‍ ചെയ്യുന്ന തെറ്റിന്റെ ആഘാതം വളരെ വലുതാണ്. അയാളുടെ ഇരയാകുന്ന ഓരോ മനുഷ്യനും കുടുംബമുണ്ട് എന്നതു മറക്കരുത്.
റോഡിലിറങ്ങുമ്പോള്‍ നിങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന അനേകം സാഹചര്യങ്ങളുണ്ടാകും. അതിനെ മറികടക്കാനാകുന്നില്ലെങ്കില്‍ അക്ഷമയെ വഴി തിരിച്ചുവിടാനെങ്കിലും കഴിയണം.
റോഡില്‍ അക്ഷമയോടെ പെരുമാറുന്നവര്‍ ഒന്ന് ഓര്‍ക്കുക, നിരന്തരമായ നിങ്ങളുടെ അക്ഷമ നിങ്ങളറിയാതെ തന്നെ ജീവിതത്തില്‍ പിന്തുടരും. സ്ഥിരമായി ഇങ്ങനെ പെരുമാറി നിങ്ങളുടെ സ്വഭാവം തന്നെ സംസ്കാരമില്ലാത്തതായി മാറാനും സാധ്യതയേറെയാണ്.
ചെറുപ്പക്കാരോട് ഒരു വാക്ക്, നിങ്ങളുടെ അമിതവേഗവും റോഡിലെ കസര്‍ത്തും കൊണ്ട് ആളുകളെ വശീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക