പേളിയും ശ്രീനിഷും ഇരുവരും ബിഗ് ബോസ് മലയാളം ഒന്നിലെ ഇണ കുരുവികൾ, ബിഗ് ബോസ്സിലെ വീട്ടിൽ പ്രണയിച്ചു. രണ്ടുപേരുടെയും പ്രണയം ഒറിജിനൽ ആണെന്നും കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇരുവരും ചേർന്ന് മോഹൻലാലിനോട് പറയുകയുണ്ടായി. ലാലേട്ടൻ ഇടപെട്ടു രണ്ടു വീട്ടുകാരെയും വിളിച്ചു സമ്മതിപ്പിക്കണം എന്നും പറയുകയുണ്ടായി. ബിഗ് ബോസ് ഷോയിൽ അവസാനം വരെ രണ്ടുപേരും പിടിച്ചുനിന്നു .ഫൈനൽ റൗണ്ട് വരെ പേർളി നിന്നിരുന്നു . ശ്രീനിഷ് തൊട്ടുമുൻപ് പുറത്തായി.
കുറച്ചു നാളുകൾക്കു ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു . ബിഗ് ബോസിന് ശേഷം ശ്രീനിഷിനു ഒരുപാടു അവസരങ്ങൾ കിട്ടിയിരുന്നു . മിനി സ്ക്രീനിൽ ആണ് കൂടുതലും അവസരങ്ങൾ കിട്ടിയത്.
പേർളി കല്യാണത്തിന് ശേഷം അടക്കവും ഒതുക്കവുമുള്ള കുട്ടിയായി വീട്ടിൽ തന്നെ കൂടുകയായിരുന്നു . ഒന്ന് രണ്ടു സിനിമകളിൽ അഭിനയിച്ചെങ്കിലും ചാനലിലെ അവതരണം കുറച്ചിരുന്നു. ഇപ്പോൾ ഇതാ മലയാളി പ്രേക്ഷരെ സന്തോഷിപ്പിച്ചു കൊണ്ട് ആ വാർത്തയും പുറത്തുവന്നിരിക്കുന്നു ., ഇരു കുടുംബങ്ങളും ഒരുപാടു സന്തോഷത്തിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക