തൃശൂർ: കൊറോണ വൈറസ് സ്ഥിരീകരിച്ച വിദ്യാർഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു െമഡിക്കൽ ബുള്ളറ്റിൻ. പെൺകുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽ നിന്നു മുളങ്കുന്നത്തുകാവിലുള്ള തൃശൂർ മെഡിക്കൽ കോളജിലെ പ്രത്യേക ഐസലേഷൻ വാർഡിലേക്ക് പുലർച്ചെ 6 മണിയോടെ മാറ്റി.
പനിയും ചുമയും ഏകദേശം സുഖപ്പെട്ടതായി മന്ത്രി കെ.കെ ൈശലജ അറിയിച്ചു. ഇന്നലെ വീണ്ടും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതിന്റെ ഫലം കാത്തിരിക്കുകയാണ്. പെൺകുട്ടിയുമായി ഇടപെട്ട 52 പേരെ കണ്ടെത്തി കരുതൽ നിരീക്ഷണത്തിലാക്കി.
ജനറൽ ആശുപത്രി ഐസലേഷൻ വാർഡിൽ പെൺകുട്ടിക്കൊപ്പം പ്രവേശിപ്പിച്ചിരുന്ന 3 പേരെ രോഗമില്ലെന്നു കണ്ടെത്തി വിട്ടയച്ചെങ്കിലും കരുതലെന്ന നിലയിൽ വീണ്ടും ഐസലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
കൊറോണ ആദ്യം സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ 15 പേരും സംസ്ഥാനത്തൊട്ടാകെ 50 പേരും വിവിധ ആശുപത്രികളിലെ ഐസലേഷൻ വാർഡുകളിൽ കരുതൽ ചികിത്സയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക