‘ഗൗതമന്റെ രഥം‘ എന്ന സിനിമ പുറത്തിറങ്ങിയ ദിവസം ഷോ കാണനെത്തിയ നീരജ് മാധവൻ സംവിധായകനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രേക്ഷകര്‍ക്ക് നന്ദി പറയുന്ന ഒരു കുറിപ്പിനൊപ്പം നീരജ് തന്നെയാണ് ഈ വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലില്‍ ഷെയര്‍ ചെയ്തത്.
കുറിപ്പിങ്ങനെ,
സാറ്റലൈറ്റ് വാല്യു ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായാകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു എന്റ് ക്രഡിറ്റ്സ് തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി….
നനോകാറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട് . പുണ്യ എലിസബത്താണ് ചിത്രത്തിലെ നായിക. കിച്ചാപ്പൂസ് എന്റര്ടെയ്ന്മെന്റെ ബാനറില്‍ കെ.ജി അനില്‍കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആനന്ദ് മേനോന് സംവിധാനം ചെയ്യുന്ന ചിതത്തില്‍ വിഷ്ണു ശര്‍മയാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നവാഗതനായ അങ്കിത് മേനോന്റേതാണ് സംഗീതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക