വാരാണസി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമ ഭേദഗതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പൗരത്വ ഭേദഗതി നിയമവും ആര്‍ട്ടിക്കള്‍ 370 റദ്ദാക്കിയതും രാജ്യതാത്പര്യത്തിന് വേണ്ടിയാണെന്നെന്നും മോദി വ്യക്തമാക്കി.
പൗരത്വനിയമത്തിനെതിരെ വ്യാപക പ്രതിഷേധങ്ങള്‍ ഇണ്ടായപ്പോഴും സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു.. തുടര്‍ന്നും ഇക്കാര്യത്തിലെ നിലപാട് അങ്ങനെതന്നെ ആയിരിക്കുമെന്നും മോദി പറഞ്ഞു..വാരാണസിയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വാരാണസിയിലെ മുപ്പതോളം സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു പ്രധാനമന്ത്രി..
പ്രതികരിക്കാൻ ഇവിടെ എഴുതുക