കല്പറ്റ: ജില്ലയില്‍ 1,02,63,703 കോടി രൂപയുടെ കര്‍ഷക കടാശ്വാസ ആനുകൂല്യം അനുവദിച്ചു. ജില്ലയിലെ സഹകരണ ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കാര്‍ഷിക വിലയിടിവും, പ്രളയവും കാരണം തിരിച്ചടയ്ക്കാന്‍ പറ്റാതിരുന്ന 210 കര്‍ഷകര്‍ക്കാണ് ആനുകൂല്യം അനുവദിച്ചത് .
തുക വയനാട് സഹകരണസംഘം ജോയന്റ് രജിസ്ട്രാര്‍ക്ക് കൈമാറി ഉത്തരവായി. ആയത് ബന്ധപ്പെട്ട കര്‍ഷകരുടെ സഹകരണ ബാങ്കുകളിലെ വായ്പാകണക്കില് ശനിയാഴ്ചയിലെ തീയതിയില്‍ വരവുവെച്ച് ഉത്തരവാകും. ബാക്കി കര്‍ഷകര്‍ക്ക് പരിശോധന പൂര്‍ത്തിയായതിന് ശേഷം തുക അനുവദിക്കുന്നതായിരിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക