തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയ്ക്ക് തിങ്കളാഴ്ച അവധി. ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണനാണ് പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ചാണ് അവധി.
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണെന്ന് കളക്ടര്‍ അറിയിച്ചു. കൊറോണ ഭീതിയുടെ പസ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് കര്‍ശന പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
പൊങ്കാല അടക്കം ഒരു ആഘോഷങ്ങളും ഒഴിവാക്കേണ്ടതില്ല. അത്തരത്തില്‍ ഒരു നിലപാട് സ്വീകരിച്ചാല്‍ അതു അനാവശ്യ പരിഭ്രാന്ത്രി പരത്തുന്നതിന് കാരണമാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കിയിരുന്നു.
പൊങ്കാലയില്‍ പങ്കെടുക്കുന്ന വിദേശികളെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ആരോഗ്യവകുപ്പ് ആലോചിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക