ആലപ്പുഴ: അമിതവേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ഥിനികളെ ഉള്‍പ്പെടെ ആറുപേരെ ഇടിച്ചു തെറിപ്പിച്ചു. നാല് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ പൂച്ചാക്കലില്‍ ആണ് അപകടം നടന്നത്.
ബൈക്കിലിരുന്ന അനീഷ് എന്നയാളെയും മകന് വേദവിനെയുമാണ് കാര്‍ ആദ്യം ഇടിച്ചത്. അതിനു ശേഷം ചന്ദന, അര്‍ച്ചന, സാഗി എന്നീ പ്ലസ് ടു വിദ്യാര്‍ഥിനികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. രണ്ടുപേര്‍ കനാലിലേക്കാണു വീണത്.
നാട്ടുകാര്‍ ഓടിയെത്തിയാണ് കുട്ടികളെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ വിദ്യാര്‍ഥിനികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരെ കോട്ടയം മെഡിക്കല്‍ കോളജിലേക്കും ഒരാളെ ചേര്‍ത്തല ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക