പാലക്കാട്: പാലക്കാട് തോലന്നൂരില്‍ തമിഴ്നാട്ടില്‍നിന്ന് എത്തിച്ച 60 താറാവ് കുഞ്ഞുങ്ങളെ ചത്ത നിലയില്‍ കണ്ടെത്തി. മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ സ്ഥലത്തു പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കോഴിക്കോട് കാരമൂലയില്‍ വ്യാപകമായി വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടുകാരില്‍ ഇത് ഭീതി പടര്‍ത്തിയിരിക്കുകയാണ്. കൊടിയത്തൂരില്‍ പക്ഷിപ്പനി പകര്‍ന്നത് ദേശാടനപ്പക്ഷികളിലൂടെ ആണെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും.
പ്രതികരിക്കാൻ ഇവിടെ എഴുതുക