ചേട്ടന് മധുവാര്യര്‍ക്കൊപ്പം നില്ക്കുന്ന ഒരു ഫോട്ടോയിട്ട് അതിന് അനുയോജ്യമായ കാപ്ഷന്‍ ക്ഷണിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയനടി മഞ്ജുവാര്യര്‍. ഫെയ്സ്ബുക്കിലാണ് ചേട്ടന് മധുവാര്യര്ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലളിതം സുന്ദരം എന്ന സിനിമയുടെ സെറ്റില്വെച്ചെടുത്ത ചിത്രമാണ് ഇത്. മധുവാര്യരാണ് ചിത്രത്തിന്റെ സംവിധായകന്.
സംവിധായകനും നടിയും തമ്മിലാണോ, സംവിധായകനും നിർമാതാവും തമ്മിലാണോ, ചേട്ടനും അനിയത്തിലും തമ്മിലാണോ- ഇത് എന്തുതരത്തിലുള്ള സംഭാഷണമാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാമെന്ന് പറഞ്ഞാണ് മഞ്ജു വാര്യര്‍ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മധുവാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. മഞ്ജുവാര്യര്‍ തന്നെയാണ് നിര്‍മ്മാണം. ചിത്രത്തിലെ നായികയും മഞ്ജു തന്നെ. ബിജുമേനോനാണ് നായകന്. സെെജു കുറുപ്പ്, അനു മോഹന്‍, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
https://www.facebook.com/theManjuWarrier/videos/769317050227466/?t=18
പ്രതികരിക്കാൻ ഇവിടെ എഴുതുക