രാജ്യത്ത് ഇന്ധനത്തിന്റെ എക്സൈസ് തീരുവ കൂട്ടി. പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്.
ഇന്ന് അര്‍ധരാത്രി മുതല്‍ പുതുക്കിയ വില നിലവില്‍ വരും. ആഗോള മാര്‍ക്കറ്റില്‍ അസംസ്കൃത എണ്ണവില കുത്തനെ കുറയുന്നതിനിടെയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.
2014 മേയില്‍ മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ വില വീപ്പയ്ക്ക് 105 ഡോളറായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 31-34 ഡോളറായി.2010 ജനുവരിയില്‍ ആഗോളവിപണിയില്‍ എണ്ണവില വീപ്പയ്ക്ക് 85 ഡോളറായപ്പോള്‍ ഡീസല്‍ ലിറ്ററിന് 37.75 രൂപയും പെട്രോളിന് 55.87 രൂപയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക