എംഡി ആനന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് സസ്പെന്‍സ് ത്രില്ലര്‍ ചിത്രമാണ് മരിജുവാന. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. റിഷി റിത്വിക്, ആശ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കാര്‍ത്തിക് ഗുരു സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ ബാല റോസയ്യയാണ്. വിജയ് എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രം തേര്‍ഡ് ഐ ക്രിയേഷന്‍സിന്റെ ബാനറില്‍ എംഡി വിജയ് നിര്‍മിക്കുന്നു. ചിത്രം മാര്‍ച്ച് 20ന് തമിഴ്നാട്ടില്‍ പ്രദര്‍ശനത്തിന് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക