തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ കൊറോണ സ്ഥിരീകരിച്ച റേഡിയോളജി ഡോക്ടറുമായി നേരിട്ട് സമ്ബര്‍ക്കം പുലര്‍ത്തിയ 73 ജീവനക്കാരോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശം നല്കി. 43 പേര് ഡോക്ടര്‍മാരാണ്. 18 നഴ്സുമാരും 13 ടെക്നിക്കല്‍ സ്റ്റാഫും രണ്ട് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ഇതില്‍ പെടുന്നു. സംഭവത്തെ തുടര്‍ന്ന് അതീവ ജാഗ്രതയിലാണ് ശ്രീചിത്ര. മാര്‍ച്ച് ഒന്നിന് സ്പെയിനില്‍ നിന്നും നാട്ടിലെത്തിയ ഡോക്ടര്‍ക്ക് പതിനൊന്നാം തീയതിയാണ് രോഗലക്ഷണം അനുഭവപ്പെട്ടത്. എന്നാല്‍ നിലവില്‍ ആശുപത്രി അടച്ചിടേണ്ട സാഹചര്യമില്ലെന്നും മാനേജ്മെന്റ് വ്യക്തമാക്കി. ഡോക്ടര്‍ക്ക് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടതോടെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക