കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തിറക്കി. വിവാഹ ചടങ്ങുകളിലും ഗൃഹപ്രവേശ ചടങ്ങിലും ജുമാ നമസ്കാരത്തിലും രോഗബാധിതന് പങ്കെടുത്തു. രോഗി സഹകരിക്കാത്തതിനാല്‍ ഈ റൂട്ട് മാപ്പ് പൂര്‍ണമല്ലെന്ന് കലക്ടര്‍ അറിയിച്ചു.
രോഗി വിവരങ്ങള്‍ കൈമാറുന്നില്ലെന്ന് കാസര്‍കോട് കലക്ടര്‍ രാവിലെ മീഡിയവണിനോട് പറയുകയുണ്ടായി. തെറ്റായ വിവരങ്ങളാണ് രോഗി നല്‍കുന്നത്. റൂട്ട് മാപ്പ് തയ്യാറാക്കാന്‍ ഇതുമൂലം കഴിയുന്നില്ല. രോഗി വിവരം തരാത്തത് കാസര്‍കോട് ജില്ലയിലെ സാഹചര്യം ഗുരുതരമാക്കുന്നു. രോഗി പലതും മറച്ചുവെക്കുന്നുവെന്നും കലക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക