തിരുവനന്തപുരം: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചു. വൈറസ് പരിശോധനക്ക് കേരളത്തിലുള്ള കേന്ദ്ര സ്ഥാപനങ്ങളുടെയും കേന്ദ്രസഹായം ഉള്ള ഗവേഷണ ലാബുകളുടെയും സൗകര്യം ഉപയോഗിക്കാന്‍ സംസ്ഥാനത്തിന് അനുമതി നല്‍കണം, പ്രതിരോധ നടപടികള്‍ക്ക് ഡ്രോണ്‍ ഉപയോഗിക്കാന്‍ സംസ്ഥാന പൊലീസിന് അനുമതി വേണം എന്നീ ആവശ്യങ്ങളാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ, മെഡിക്കല്‍ ഉപകരണങ്ങള്‍, സാനിറ്റൈസര്‍ അടക്കമുള്ള സാമഗ്രികള്‍ ഉത്പാദിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം താല്‍ക്കാലികമായി സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
കത്തിലൂടെ ആവശ്യപ്പട്ടെ മറ്റു ചിലകാര്യങ്ങള്‍ ഇവയാണ്-
കൊവിഡ് വ്യാപനം തടയാന്‍ ഉപയോഗിക്കുന്ന മാസ്ക് ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില നിശ്ചയിക്കുന്നതിനും ഉല്പാദനം നിയന്ത്രിക്കാനുമുള്ള അവകാശം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം. കൊവിഡ് പ്രതിരോധത്തിനും ഗവേഷണത്തിനും രോഗവ്യാപനം തടയാനുള്ള നടപടികള്‍ക്കും പൊതുമേഖലാ കമ്ബനികളുടെ സാമൂഹിക ഉത്തരവാദിത്വ ഫണ്ട് ഉപയോഗിക്കണം എന്നീ ആവശ്യങ്ങളും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക