കഴിഞ്ഞ രണ്ടു മാസമായി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തിരിക്കുകയായിരുന്നു മലയാളികളുടെ പ്രിയ താരമായ കാളിദാസ് ജയറാം.
മലയാള സിനിമ മുഴുവനായി കോവിഡ് 19-നെ തുടര്‍ന്ന് ഒരു നീണ്ട ഇടവേളയിലേക്ക് പോയ അവസരത്തില്‍ ഗംഭീര മേക്കോവറില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് ചെറിയ ഉപദേശവുമായി എത്തിയിരിക്കുകയാണ് താരം.
https://www.instagram.com/p/B-HPLw4nXd5/?utm_source=ig_web_copy_link
‘എല്ലാവരും വീട്ടില്‍ കഴിയുക. നിങ്ങള്‍ ആരോഗ്യവാന്മാരായിരിക്കാന് ശ്രദ്ധിക്കുക. വ്യായാമം ചെയ്തും റിലാക്സ് ചെയ്തും നിങ്ങള്‍ക്ക് ഈ സമയം നന്നായി ചിലവഴിക്കാം. ആരോഗ്യം സംരംക്ഷിക്കാം.’ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടെയുള്ള ചിത്രം സമൂഹമാധ്യമത്തില്‍ പങ്കു വച്ചു കൊണ്ട് കാളിദാസ് കുറിച്ചു. മസിലൊക്കെ ഉരുട്ടി ഗംഭീര മേക്കോവറിലാണ് താരത്തിന്റെ പുതിയ ചിത്രം.
ജാക്ക് ആന്‍ഡ് ജില്, ബാക്ക് പാക്കേഴ്സ് എന്നിവയാണ് കാളിദാസിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. ഇതു കൂടാതെ അന്യഭാഷയിലേതുള്പ്പെടെയുള്ള ചില ചിത്രങ്ങളിലും താരം അഭിനയിക്കൊനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക