കുവൈറ്റ് : കുവൈറ്റില്‍ റസിഡന്‍സി നിയമലംഘകര്‍ക്ക് പിഴ അടക്കാതെ ഏപ്രില്‍ ഒന്നിനും മുപ്പതിനും ഇടയില്‍ രാജ്യം വിടാം . വ്യവസ്ഥകള്‍ക്ക് വിധേയമായി നിയമലംഘകരായ പ്രവാസികള്‍ക്ക് നാടു വിടാന്‍ കുവൈറ്റ് അവസരം ഒരുക്കിനല്കുന്നതായി ആഭ്യന്തരമന്ത്രി അനസ് അല്‍ സലേഹാണ് പ്രഖ്യാപിച്ചത്.
അതെസമയം നിലവില്‍ യാത്രാവിലക്കുള്ള പ്രവാസികള്‍ക്ക് ഈ തീരുമാനം ബാധകമല്ല .
രാജ്യം വിട്ടുപോകുന്ന പ്രവാസികള്‍ക്ക് പിന്നീട് നിയമപരമായ തടസ്സമില്ലെങ്കില്‍ തൊഴില്‍ വിസയില്‍ വീണ്ടും കുവൈറ്റിലേക്ക് മടങ്ങിയെത്താം. പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക