തിരുവനന്തപുരം: പ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്നും അവരെ അപഹസിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘നമ്മുടെ നാട് ലോകത്തെല്ലായിത്തും വ്യാപിച്ച് കിടക്കുന്നതാണ്. വിദേശത്ത് ജോലിചെയ്യുന്നവരുടെ അധ്വാനത്തിന്റെ, വിയര്‍പ്പിന്റെ കാശിലാണ് നമ്മളിവിടെ കഞ്ഞികുടിച്ച് നടന്നിരുന്നത് അത് നമ്മള് മറന്ന് കൂടായെന്നും’ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തല്‍ പറഞ്ഞു.
‘പുറത്തുള്ള പ്രവാസി സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ക്ക് ഈ നാട്ടിലെ ബന്ധുക്കളെ കുറിച്ച് ഒരു ഉത്കണ്ഠയും പാടില്ല. നിങ്ങള്‍ അവടെ സുരക്ഷിതമായി കഴിയുക. നിങ്ങളുടെ കുടുംബം ഇവിടെ സുരക്ഷിതമായിരിക്കും. ഈ നാട് നിങ്ങളുടെ കൂടെയുണ്ട്.’ എന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക