ആലപ്പുഴ: ഹരിപ്പാട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വ്യാജ പ്രചരണം നടത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി നേതാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നാസര്‍ ആറാട്ടുപുഴയാണ് പിടിയിലായത്. ആലപ്പുഴ ജില്ലാ പോലീസ് ചീഫിന്റെ സ്പെഷല്‍ സ്ക്വാഡാണ് നാസറിനെ കസ്റ്റഡിയില്‍ എടുത്തത്.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാസര്‍ അന്പലപ്പുഴയില്നിന്ന് മത്സരിച്ചിരുന്നു. നേരത്തെ സമാന സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ പാലക്കാടു പട്ടാമ്ബിയിലും സിഐടിയു നേതാവിനെതിരെ കേസെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക