ഇലകളുടെ അടിഭാഗത് കാണുന്ന ഈ വെള്ളക്കാരൻ ചില്ലറക്കാരനല്ല . മുളക് , തക്കാളി എന്നിവയിലാണ് വെള്ളീച്ച ശല്യം നമ്മൾ കൂടുതലായി അനുഭവിക്കുക . ഇവനെ നിയന്ത്രിക്കാൻ പറ്റിയില്ലെങ്കിൽ കൃഷി തന്നെ മടുത്തു പോയേക്കാം എന്ന അവസ്ഥ വരെ എത്തിയേക്കാം.
നീരൂറ്റി കുടിക്കുന്ന ഇവൻ പരത്തുന്ന വൈറസ് ആണ് മുളക് ചെടിയുടെ ഇലകുരുടിപ്പിനു ഒരു കാരണം . ഇലയുടെ അടി ഭാഗത്ത് മുട്ടയിട്ടു ഇവ പെരുകുന്നു . വളരെ വേഗം പെരുകുന്ന ഇവർ ധാരാളമായി കണ്ടുവരുന്നത് നമ്മുടെ മരച്ചീനി ഇലകളിലുമാണ്. ഇവനെ നിയന്ത്രിക്കാൻ ഉള്ള മാർഗങ്ങൾ നോക്കാം
( a ) 5മില്ലി വേപ്പെണ്ണ ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി വെള്ളീച്ച അക്രമണമുള്ള ഇലകളുടെ അടിയിലും , മുകളിലും തണ്ടുകളിലും വീഴും വിധം തളിക്കാം . ( b ) വേപ്പിൻ പിണ്ണാക്ക് കുതിർത്ത ലായനി എടുത്തു ഇരട്ടി വെള്ളത്തിൽ നേർപ്പിച്ചു ഇലകളിൽ തളിക്കാം ( c ) വേപ്പെണ്ണ 5മില്ലി , ആറല്ലി വെളുത്തുള്ളി ചതച്ചതും ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ച് കൊടുക്കാം ( d ) ബിവേറിയ മിത്രകുമിൾ 20ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചു വൈകുന്നേരം ഇലകളുടെ അടിയിലും മുകളിലുമായി തളിക്കാം ( e ) മഞ്ഞ കെണി : – മഞ്ഞ നിറത്തോടു വെള്ളീച്ചയ്ക്ക് പ്രത്യേക ആകർഷണം ഉണ്ട് , മഞ്ഞ കളറുള്ള പ്ലാസ്റ്റിക് കാർഡോ , മഞ്ഞ പെയിന്റ് നൽകിയ ടിന്നോ മറ്റോ ആവണക്ക് എണ്ണ അല്ലെങ്കിൽ ഗ്രീസ് പുരട്ടി കെട്ടി തൂക്കുക, വെള്ളീച്ച അതിൽ പറ്റി പിടിച്ചു നശിക്കും . ( f ) കഞ്ഞി വെള്ളവും പുകയില കഷായം മിക്സ് ചെയ്ത് നേർപ്പിച്ച ലായനി തളിച്ച് കൊടുക്കുന്നതും ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക