കോട്ടയം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ, മാറ്റിവെച്ച എം ജി സര്‍വകലാശാല പരീക്ഷകള്‍ മെയ് 18 മുതല്‍ പുനരാരംഭിക്കും . ബിരുദ, ബിരുദാനന്തര പരീക്ഷകളാണ് മെയ് മൂന്നാം വാരം മുതല്‍ നടത്തുക. ആറ്,നാല് സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ മെയ് 18, 19 തീയതികളില്‍ നടക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷകള്‍ നടത്തുകയെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു . ഉത്തരക്കടലാസ് മൂല്യനിര്‍ണയം ജൂണ്‍ ഒന്നു മുതല്‍ ഹോംവാല്യൂഷനായി നടത്തുമെന്നും സര്‍വകലാശാല അറിയിച്ചു.മെയ് 11ന് സംസ്ഥാനത്തെ സര്‍വകലാശാല പരീക്ഷകള്‍ ആരംഭിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ ആദ്യ തീരുമാനം . പിന്നീട് തീരുമാനം പിന്‍വലിച്ച് അതതു സര്‍വകലാശാലകള്‍ക്ക് തീരുമാനം എടുക്കാമെന്ന നിലയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംജി സര്‍വകലാശാലയുടെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക