ന്യൂഡല്‍ഹി: കൊവിഡ്-19 ചികിത്സയില്‍ യു.എ.ഇയെ സഹായിക്കുന്നതിന് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയയ്ക്കുന്നു. 88 വിദഗ്ദ്ധ ഡോക്ടര്‍മാരും നഴ്സുമാരുമടങ്ങുന്ന സംഘത്തെയാണ് ഇന്ത്യ അയയ്ക്കുന്നത്. ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇക്കാര്യം അറിയിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനം യു.എ.ഇ അഭ്യര്‍ത്ഥിച്ചിരുന്നു. അവധിക്ക് ഇന്ത്യയിലെത്തിയ ആരോഗ്യപ്രവര്‍ത്തകരെ മടക്കിയെത്തിക്കുന്നതിന് പ്രത്യേക വിമാനം അനുവദിക്കാമെന്നും യു.എ.ഇ വ്യക്തമാക്കിയിരുന്നു. ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ശക്തമായ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ മെഡിക്കല്‍ സംഘത്തെ അയക്കുന്നതെന്ന് യു.എ.ഇ. എംബസി ട്വീറ്റ് ചെയ്തു.
കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് യു.എ.ഇ.യില്‍ നിന്നും 7 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് അയച്ചതായും എംബസി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക