ലോകമാകമാനമുള്ള റസ്ലിങ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് ദി റോക്ക് എന്നറിയപ്പെടുന്ന ഡ്വൈൻ ജോൺസൺ. റസ്ലിങ് വേദികളിൽ നിന്ന് ഹോളിവുഡ് സിനിമകളിലേക്ക് വരെ ചേക്കേറിയ റോക്ക് തന്റെ 48 ാമത് ജൻമദിനം ആഘോഷിച്ച് പഴയൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് ശ്രദ്ധിക്കപ്പെടുന്നു.
തന്റെ 15 ാമത്തെ വയസിലുള്ള ഫോട്ടോയാണ് റോക്ക് സോഷ്യൽ മീഡിയയിൽ ഷെയർ ചെയതത്. ഹോമേജ് എന്ന അക്കൗണ്ടിൽ നിന്നും മോസ്റ്റ് ഇലക്ട്രിഫൈയിങ് താരത്തിന് ജൻമദിനാശംസകൾ എന്ന് കുറിച്ച പോസ്റ്റ് ആണ് റോക്ക് തന്റേതായ രീതിയിൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ മറ്റു പല റസ്ലിങ് താരങ്ങളും സിനിമാ താരങ്ങളും കൊറോണ കാലത്തെ വർക് ഔട്ട് പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ താൻ അതിനില്ലെന്ന് റോക്ക് പ്രഖ്യാപിച്ചിരുന്നു. മുമ്പ് ഫിറ്റ്നസിന്റെ കാര്യത്തിൽ സജീവമായിരുന്ന റോക്ക് തന്റെ വർക് ഔട്ട് പോസ്റ്റുകളെല്ലാം സ്ഥിരമായി ഇൻസ്റ്റാഗ്രാമിലും മറ്റുമായി ഷെയർ ചെയ്യാറുള്ളതാണ്. എന്നാൽ പലർക്കും ഈ കൊറേണ ലോക് ഡൗൺ കാലത്ത് ജിം പോലുള്ള സൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ താൻ അത്തരം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ശരിയല്ലെന്നാണ് താരത്തിന്റെ പക്ഷം.
ഞാൻ അത്തരം വർക്ഔട്ട് പോസ്റ്റുകൾ ഇപ്പോൾ പോസ്റ്റ് ചെയ്യുന്നത് ശരിയല്ല. പ്രത്യേകിച്ചും ലക്ഷക്കണക്കിന് ആളുകൾ വീടുകളിൽ തന്നെ പരിശീലിക്കാനോ ജിമ്മിൽ പോവാനോ കഴിയാതെ വീട്ടിലിരിക്കുമ്പോൾ. അങ്ങനെ ചെയ്താൽ എന്നെ എനിക്കൊരു മന്ദബുദ്ധിയായേ കണക്കാക്കാൻ പറ്റുകയുള്ളൂ. റോക്ക് പറയുന്നത് ഇങ്ങനെ.
ഇതിനിടെ കഴിഞ്ഞ ആഴ്ച റോക്ക് നിലവിലെ റസ്ലിങിലെ സൂപ്പർ താരമായ റോമൻ റെയിൻസുമായി ഒരു സ്വപ്ന റസ്ലിങ് മത്സരത്തിന് താൽപര്യമുണ്ടെന്നു പറഞ്ഞും രംഗത്ത് വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക