അമേരിക്കയിൽ കൊറോണ വൈറസ് മൂലം മരിച്ചവരുടെ എണ്ണം 80,000 കടന്നു. യുകെയിൽ മരണസംഖ്യ 32,000 പിന്നിട്ടു. ഇതോടെ ലോകമെമ്പാടും കൊവിഡ് മൂലം മരിച്ചവർ 2.85 ലക്ഷമായി. 41.71 ലക്ഷത്തിലേറെ ആളുകൾക്കാണ് രോഗം പിടിപെട്ടത്. കഴിഞ്ഞ 24 മണിക്കൂറിൽ ബ്രസീലിൽ 396 പേർ കൂടി മരിച്ചു. 5,632 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഫ്രാൻസിൽ 263 പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 26,643 ആയി. ഇറ്റലിയിൽ 179 പേരും യുകെയിൽ 210 പേരും കൂടി മരിച്ചു. റഷ്യയിൽ 11,656 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,21,344 ആയി വർധിച്ചു. ലോകമെമ്പാടും 14.55 ലക്ഷത്തിലേറെ പേരുടെ രോഗം ഭേദമായി.
ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ 13.46 ലക്ഷം പേർക്കാണ് രോഗമുള്ളത്. 80,352 പേർ മരിച്ചു. സ്പെയിനിൽ 2.27 ലക്ഷം പേർക്കും യുകെയിൽ 2.24 ലക്ഷം പേർക്കും ഇറ്റലിയിൽ 2.19 ലക്ഷം പേർക്കും വൈറസ് പിടിപെട്ടു. അമേരിക്കയ്ക്ക് പിന്നിൽ യുകെയിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 32,141 പേരാണ് യുകെയിൽ മരിച്ചത്. ഇറ്റലിയിൽ 30,739 പേരും സ്പെയിനിൽ 26,744 പേരും ഫ്രാൻസിൽ 26,646 പേരും മരിച്ചു.
അമേരിക്കയിൽ 2.32 ലക്ഷം പേരുടെയും ജർമനിയിൽ 1.45 ലക്ഷം പേരുടെയും സ്പെയിനിൽ 1.37 ലക്ഷം പേരുടെയും ഇറ്റലിയിൽ 1.06 ലക്ഷം പേരുടെയും രോഗം ഭേദമായി. ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 67,152 ആയി വർധിച്ചു. ഇതിൽ 20,917 പേരുടെ രോഗം ഭേദമായി. 2206 പേരാണ് ഇതുവരെ മരിച്ചത്. മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 22,171 ആയി വർധിച്ചു. ഗുജറാത്തിൽ 8194 പേർക്കും ഡൽഹിയിൽ 6923 പേർക്കും രോഗമുണ്ട്.
മഹാരാഷ്ട്രയിൽ എണ്ണൂറിലേറെ പേരും ഗുജറാത്തിൽ അഞ്ഞൂറോളം പേരും മരിച്ചു. ഹരിയാനയിൽ 703, കശ്മീരിൽ 861, കേരളത്തിൽ 512, മധ്യ പ്രദേശിൽ 3614, പഞ്ചാബിൽ 1823, തമിഴ്നാട്ടിൽ 7204, തെലങ്കാനയിൽ 1196, ഉത്തർ പ്രദേശിൽ 3467, ബംഗാളിൽ 1939 എന്നിങ്ങനെയാണ് രോഗം പിടിപ്പെട്ടവരുടെ എണ്ണം. ആന്ധ്രാ പ്രദേശിൽ 45 പേരും മധ്യ പ്രദേശിൽ 215 പേരും രാജസ്ഥാനിൽ 107 പേരും തമിഴ്നാട്ടിൽ 47 പേരും ഉത്തർ പ്രദേശിൽ 74 പേരും ബംഗാളിൽ 185 പേരും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക