വളരെ രുചികരമായിട്ടുള്ള ചിക്കൻ ഫ്രൈ തയാറാക്കിയാലോ. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന നല്ല രുചികരമായ വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ചിക്കൻ പൊരിച്ചത് ആണ്.
ചേരുവകൾ
ചിക്കൻ – 600 ഗ്രാം
ഇഞ്ചി – ചെറിയ കഷ്ണം
വെളുത്തുള്ളി – 6 അല്ലി
ചെറിയ ഉള്ളി – 7 എണ്ണം
പച്ചമുളക് – 2 എണ്ണം
കറി വേപ്പില
നാരങ്ങ നീര് – 1 ടീസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
മുളകു പൊടി – 2 ടേബിൾസ്പൂൺ
ഗരം മസാല – 1 ടീസ്പൂൺ
ജീരക പൊടി – 1/2 ടീസ്പൂൺ
കുരുമുളക് പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന് .
ചോള പൊടി(കോൺ ഫ്ലോർ ) – 3 ടേബിൾസ്പൂൺ .
മുട്ട – 1 എണ്ണം .
തൈര് – 1/2 ടേബിൾസ്പൂൺ .
എണ്ണ .
ചിക്കൻ കഴുകി വൃത്തിയാക്കി കട്ട് ചെയ്തു എടുത്തതിനു ശേഷം മസാല നല്ലതായിട്ടു പിടിക്കാൻ വേണ്ടി കത്തി കൊണ്ടു ഒന്നു വരിഞ്ഞു എടുത്തു മാറ്റി വെക്കാം . ഇനി ഒരു മിക്സിയുടെ ജാർ എടുത്തു അതിൽ ഇഞ്ചി, വെളുത്തുള്ളി , ചെറിയ ഉള്ളി , പച്ച മുളക്, ഒരു തണ്ട് കറി വേപ്പില ഇട്ടു നല്ല പേസ്റ്റ് പോലെ അരച്ചു എടുക്കണം. ഈ അരപ്പ് ചിക്കനിൽ നാരങ്ങ നീര് ഒഴിച്ച ശേഷം ചേർത്ത് കൊടുക്കാം ഇനി ഇതിലേക്ക് മഞ്ഞൾ പൊടി, മുളകു പൊടി, ഗരം മസാല, ജീരക പൊടി, കുരുമുളകു പൊടി, ഉപ്പ്, ചോള പൊടി ഒരു മുട്ടയും കൂടി പൊട്ടിച്ചു ഒഴിച്ചു നല്ലതായിട്ടു ഇളക്കി എടുക്കണം. ഇനി ചിക്കൻ ഒന്നു സോഫ്റ്റ് ആകാൻ വേണ്ടി തൈര് കൂടെ ഒഴിച്ചു നല്ലതായിട്ടു ഇളക്കി കുറഞ്ഞത് 1/2 മണിക്കൂർ എങ്കിലും മസാല ഒക്കെ നല്ലതായിട്ടു ഒന്നു പിടിക്കാൻ വേണ്ടി ഫ്രിഡ്ജിൽ വെക്കാം. സമയം ഉണ്ടെങ്കിൽ കുറച്ചു അധിക നേരം കൂടി റസ്റ്റ് ചെയ്യാൻ വെച്ചാൽ ചിക്കൻ പൊരിക്കുമ്പോൾ രുചി കൂടും.
ഒരു പാനിൽ എണ്ണ ഒഴിച്ചു നല്ലതായിട്ടു ചൂടായതിനു ശേഷം ചിക്കൻ ഇട്ടു 2 സൈഡും തിരിച്ചു ഇട്ടു പൊരിച്ചു എടുക്കാം. അങ്ങനെ വളരെ രുചികരമായിട്ടുള്ള ചിക്കൻ പൊരിച്ചതു ഇങ്ങനെ തയാറാക്കി എടുക്കാം..
പ്രതികരിക്കാൻ ഇവിടെ എഴുതുക