കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാമ്പത്തീക സമാഹരണത്തിനായി ഡിവൈഎഫ്ഐ വാണിയംചാല്‍ യൂണിറ്റ് തയ്യാറാക്കിയ മാങ്ങ അച്ചാറിന്റെ വില്പന ഉദ്ഘാടനം സിപിഐഎം പെരിങ്ങോം ഏരിയ സെക്രട്ടറി സി.സത്യപാലന് നിര്‍വ്വഹിച്ചു…
200 ഓളം കുപ്പികളിലാക്കിയാണ് വില്‍പ്പന..
പ്രദേശത്തെ വീടുകളിൽ നിന്നും ശേഖരിച്ച 75 കിലോ മാങ്ങയാണ് ഇതിനായി ഉപയോഗിച്ചത്.
ഉത്ഘാടനത്തിൽ ലോക്കല്‍ സെക്രട്ടറി UV ശശീന്ദ്രന് ,
Dyfi ബ്ലോക്ക് സെക്രട്ടറി പി.പി.സിദിന് ,എം.വി.ദീപേഷ് ,വി.ലിജീഷ് , അക്ഷയ്.പി.വി ,യദുല്‍.ടി.പി. ,നിഖില്‍.പി ,മിഥുന്.പി.വി ,മൃദുല്‍.ടി.പി എന്നിവര്‍ പങ്കെടുത്തു.
കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി യൂണിറ്റ് പരിധിയിലെ എല്ലാ വീടുകളിലും ഡിവൈഎഫ്ഐ മാസ്ക് വിതരണവും നടത്തി . കൂടാതെ റീസൈക്കിൾ കേരള പരിപാടിയുടെ ഭാഗമായി പഴയ പാത്രങ്ങളും ഉപയോഗ ശൂന്യമായ സാധനങ്ങളും ശേഖരിക്കുകയും ചെയ്തു . കോവിഡ് അതിജീവനത്തിൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് നിരവധിയായ പ്രവർത്തനങ്ങളാണ് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി ഏറ്റെടുത്തിരിക്കുന്നത് .
പ്രതികരിക്കാൻ ഇവിടെ എഴുതുക