കണ്ണൂര്‍: ഇന്ത്യയിലെ ആദ്യത്തെ തെര്‍മല്‍ സ്ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റും കണ്ണൂര്‍ എം.പിയുമായ കെ. സുധാകരന് മുന്‍കൈയ്യെടുത്താണ് തെര്‍മല്‍ സ്ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റ് സംവിധാനം എയര്‍പോര്‍ട്ടില്‍ സ്ഥാപിക്കുന്നത്. തെര്‍മല്‍ സ്ക്രീനിംഗ് സ്മാര്‍ട്ട് ഗേറ്റിന്റെ ഉദ്ഘാടനം കെ. സുധാകരന് എം.പി നിര്‍വ്വഹിച്ചു.
കണ്ണൂര്‍ എം.പി.ഓഫീസും പി.ഐ ഇന്ത്യ നാഷണല്‍ കോഡിനേറ്ററും കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനറുമായ അനില്‍ ആന്റണിയുമായുള്ള കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സെക്യൂരി കോര്‍പ്പെന്ന കമ്ബനിയെ ബന്ധപ്പെട്ട് ഉപകരണത്തിന്റെ ലഭ്യതയെ കുറിച്ച് അന്വേഷിക്കുകയും കണ്ണൂരിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക