മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 2,739 പുതിയ കൊവിഡ് കേസുകള്‍. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 82,968 ആയി.ശനിയാഴ്ച 120 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,969 ആയി ഉയര്‍ന്നു.
42,600 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 37,390 പേര്‍ക്ക് രോഗം ഭേദമായി.
മുംബൈയില്‍ മാത്രം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 47,354 പേര്‍ക്കാണ്. 1,577 പേര്‍ക്ക് മുംബൈയില്‍ കൊവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടു.
കഴിഞ്ഞ ആറ് ദിവസമായി ധാരാവിയില്‍ ഒരു കൊവിഡ് മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രോഗം ഭേദമാവുന്നവരുടെ എണ്ണമാവട്ടെ, പുതുതായി രോഗം സ്ഥിരീകരിക്കുന്നവരേക്കാള്‍ കൂടുതലുമാണ്. ആകെ രോഗം സ്ഥിരീകരിച്ച 1,899 പേരില്‍ 939 പേരും രോഗമുക്തി നേടി.71 പേരാണ് ധാരാവിയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക