തലശ്ശേരി: നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ വിദ്യാലയത്തിലെ ശൗചാലയത്തില്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന അധ്യാപകന് നല്കിയ ജാമ്യാപേക്ഷ കോടതി തള്ളി. ബി.ജെ.പി നേതാവും അധ്യാപകനുമായ കടവത്തൂരിലെ കുറുങ്ങാട്ട് കുനിയില്‍ പത്മരാജനാണ് (42) പ്രതി. ഇയാള്‍ നല്കിയ ഓണ്‍ലൈന്‍ ജാമ്യഹരജി തലശ്ശേരി ജില്ല സെഷന്‍സ് കോടതിയുടെ ചുമതലയുള്ള ജഡ്ജി പി.എന്‍. വിനോദാണ് ചൊവ്വാഴ്ച തള്ളിയത്. അധ്യാപകന് നേരത്തെ നല്കിയ ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക