തിരുവനന്തപുരം : പൊലീസ് ആപ്പുകളിലെ പൊല്ലാപ്പ് മാറ്റാന്‍ പോള്‍ ആപ്പ് നാളെയെത്തും. നിരവധി പോലീസ് ആപ്പുകളുടെ സേവനം ഒറ്റകുടക്കീഴില്‍ കൊണ്ടുവരുന്നതാണ് പോള്‍ ആപ്പ്. ആപ്പ് നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
പോള്‍ ആപ്പ് വഴി പൊലീസിന്റെ 27 തരം സേവനങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭ്യമാണ്. രണ്ടാം ഘട്ടത്തില്‍ 15 ഓണ്‍ലൈന്‍ സേവങ്ങള്‍ കൂടി ആപ്പില്‍ വരും. കോവിഡ് കാലമായതിനാല്‍ പൊലീസ് സ്റ്റേഷനുകളിലേക്ക് ജനങ്ങള്‍ എത്തേണ്ട സാഹചര്യം പരമാവധി ഒഴിവാക്കണമെന്നാണ് പൊലീസിന്റെ അഭ്യര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക