ലോക്ഡൗണിനെ തുടര്‍ന്ന് സിനിമാരംഗം വളരെ വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ഇനിയും ഏറെ നാളുകള്‍കള്‍ കൂടി കഴിഞ്ഞാല്‍ മാത്രമേ ആ പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യ ദിനം തന്നെ ഏതാണ്ട് മൂന്ന് കോടിക്ക് മീതെ കളക്ഷന്‍ വാരിക്കൂട്ടിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന് രാം ഗോപാല്‍ വര്‍മ വിധാനം ചെയ്ത ക്ലൈമാക്സ് എന്ന സിനിമ.
ലൈംഗികതയാണ് സിനിമയുടെ ഇതിവൃത്തം. പോണ്‍താരം മിയ മാല്‍കോവയാണ് സിനിമയിലെ കേന്ദ്രകഥാപാത്രം. റിലീസ് ദിവസം 50,000 പേര് സിനിമ കാണാന്‍ ഓണ്‍ലൈനില്‍ എത്തുമെന്ന് കരുതിയിരുന്നിടത്ത് രണ്ട് കോടി എഴുപത്തഞ്ച് ലക്ഷം പേര് എത്തിയതോടെ സൈറ്റ് തകരാറിലാവുകയായിരുന്നു.
ചിത്രം ഓണ്‍ലൈനില്‍ ഹിറ്റായതോടെ രണ്ടാമത്തെ ചിത്രവും ഇത്തരത്തില്‍ റിലീസ് ചെയ്യാനാണ് രാംഗോപാല്‍ വര്‍മയുടെ തീരുമാനം. തന്റെ വെബ്സൈറ്റായ ആര്‍ജിവി വേള്‍ഡ് ശ്രേയാസ് ആപ്പ് വഴിയാണ് രാഗോപാല്‍ വര്‍മ്മ ചിത്രം റിലീസ് ചെയ്തത്. 100 രൂപയാണ് ക്ലൈമാസ് കാണുന്നതിന് ടിക്കറ്റ് ചാര്‍ജ്. ഫോണ്‍ നമ്പര്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കും. അടുത്ത ചിത്രത്തിന്റെയും പ്രമേയം ലൈംഗികത തന്നെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ടിക്കറ്റ് ചാര്‍ജ് 200 രൂപയാക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക