കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി പലയിടങ്ങളില്‍ വെച്ച് വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്ത്തകൻ അറസ്റ്റില്‍. വാഹനവ്യാപാരിയായ കുളനട സിനു (28) ആണ് അറസ്റ്റിലായത്.
2018 ലാണ് സംഭവം നടക്കുന്നത്. കുളിമുറിയിലെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി മാവേലിക്കരയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് പീഡിപ്പിച്ചതായാണ് വീട്ടമ്മ പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്.
സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാള്‍ സോഷ്യല്‍ മീഡിയയിലൂടെ വീട്ടമ്മയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ഇവരെ മാേശമായി ചിത്രീകരിക്കുകയും ചെയ്തു. ഇതോടെയാണ് ജൂണ്‍ 3 ന് യുവതി പൊലീസില്‍ പരാതിപ്പെടുന്നത്.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായ ഇയാള്‍ യുവതിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക