നായകനായും ഹാസ്യനടനായും സഹനടനായുമൊക്കെ തിളങ്ങിയ ജഗദീഷ് 90 കളിലെ മലയാളസിനിമയിലെ ആണിക്കല്ലുകളിലൊരാളായിരുന്നു. ജഗദീഷ്, മുകേഷ്, സിദ്ദീഖ് സിനിമകളും അവയിലെ സ്വാഭാവികകോമഡി രംഗങ്ങളുമല്ലാം ഇന്നും മലയാളി മനസിൽ നിറഞ്ഞു നിൽപുണ്ട്. സൂപ്പർ താരങ്ങൾക്കൊപ്പം പതിവായി സഹനടനായി ജഗദീഷ് പ്രത്യക്ഷപ്പെടണം എന്നത് നിർമാതാക്കളുടെയും സംവിധായകരുടെയും മുന്നിലെ പ്രധാന വാണിജ്യചേരുവയായി നിന്ന കാലഘട്ടം കൂടിയായിരുന്നു അത്.
നായകനായും ഹിറ്റുകളടക്കം സൃഷ്ടിച്ച നിരവധി സിനിമകൾ അദ്ദേഹത്തിന്റെ കരിയറിലുണ്ട്. കോമഡിയും സ്വഭാവിക കഥാപാത്രങ്ങളും ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച താരങ്ങളിലൊരാള് കൂടിയാണ് അദ്ദേഹം. കോളേജ് അധ്യാപകൻ ആയിരിക്കെയാണ് ജഗദീഷ് സിനിമയിലെത്തുന്നത്. ചെറിയ വേഷങ്ങളിൽ തുടങ്ങി, ഒരു കാലഘട്ടത്തിൽ മലയാളത്തിെലെ എന്റർടെയ്നർ ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായി മാറി, ജഗദീഷ്.
ജഗദീഷ് എന്ന അഭിനേതാവിനെ എല്ലാവർക്കും സുപരിചിതനാണെങ്കിലും മലയാളത്തിലെ കിടയറ്റ ഒരു എഴുത്തുകാരൻ കൂടിയാണ് അദ്ദേഹം എന്നത് പലരും അധികമൊന്നും ചർച്ച ചെയ്യാത്ത കാര്യമാണ്. അദ്ദേഹം തിരക്കഥയൊരുക്കുകയോ കഥയെഴുതുകയോ ചെയ്ത ചിത്രങ്ങൾ പലതും സൂപ്പർ ഹിറ്റുകളാണെന്നത് അറിയുമ്പോൾ തീർച്ചയായും അത്ഭുതം തോന്നിയേക്കാം.
ജഗദീഷ് കഥയൊരുക്കുകയോ തിരക്കഥ, സംഭാഷണം എഴുതുകയോ ചെയ്ത 12 ചിത്രങ്ങൾ ഇവയാണ്.
1- മുത്താരംകുന്ന് പി.ഒ (1985/കഥ)
2- അക്കരെ നിന്നൊരു മാരൻ (1985/കഥ)
3- മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു (1986/കഥ)
4- പൊന്നും കുടത്തിന് പൊട്ട് (1986/കഥ)
5- നന്ദി വീണ്ടും വരിക (1986/കഥ)
6 – മണിവത്തൂരിലെ ആയിരം ശിവരാത്രികൾ (1987/സംഭാഷണം)
7- ഒരു മുത്തശ്ശിക്കഥ (1988/കഥ)
8 – ന്യൂസ് (1989/തിരക്കഥ, സംഭാഷണം)
9- അധിപൻ (1989/തിരക്കഥ, സംഭാഷണം)
10- മിണ്ടാ പൂച്ചക്ക് കല്യാണം (1990/തിരക്കഥ, സംഭാഷണം)
11 – ഗാനമേള (1991/കഥ, തിരക്കഥ)
12- ഏപ്രിൽ ഫൂൾ (2010/തിരക്കഥ, സംഭാഷണം)
പ്രതികരിക്കാൻ ഇവിടെ എഴുതുക