തൊണ്ടിമുതലും ദൃക്സാക്ഷിയുമെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടിയായ നിമിഷ സജയന് ഹിന്ദി ഷോര്‍ട്ട് ഫിലിമില്‍ നായികയയാവുന്നു. ‘ഘര്‍ സെ’ എന്ന് പേരിട്ടിരിക്കുന്ന ഹ്ര്വസ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
മൃദുല്‍ നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിടെക് എന്ന സിനിമയുടെ സംവിധായകനാണ് മൃദുല്‍ നായര്‍. ജെ രാമകൃഷ്ണ കുളൂര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജോമോന് ടി ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
ചുരുങ്ങിയ സമയംകൊണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത മലയാളികളുടെ മനം കവര്‍ന്ന നായികയാണ് നിമിഷ. ചോലയിലെ അഭിനയ മികവിന് നടിക്ക് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു. തുറമുഖവും, മാലിക്കുമാണ് നടിയുടേതായി ഇനി തിയേറ്ററുകളില്‍ എത്താനുള്ള ചിത്രങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക