തനിക്ക് കോവിഡ് 19 സ്ഥിരീകരിച്ച കാര്യം വ്യക്തമാക്കി മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി ട്വീറ്റ് ചെയ്തിരുന്നു. അതിനു താഴെ വന്ന ഒരു കമെന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ‘കോവിഡ് ഭേദമാവാന്‍ മോദിയുടെ സഹായം തേടൂ’, അഫ്രീദി ട്വീറ്റ് ചെയ്തതിന് താഴെയാണ് ഒഡീഷയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രിയായ പ്രതാപ് ചന്ദ്ര സാരംഗിയുടെ കമന്റ്. ‘പാക്കിസ്ഥാനിലെ എല്ലാ ആശുപത്രികളെക്കുറിച്ചും എനിക്ക് വ്യക്തമായി അറിയാം. കോവിഡ് 19ൽനിന്ന് രക്ഷപ്പെടണമെങ്കിൽ മോദിജിയുടെ സഹായം തേടുക’ എന്നായിരുന്നു മന്ത്രി നൽകിയിരിക്കുന്ന കമന്റ്. മോദി മന്ത്രിസഭയിൽ സൂക്ഷ്മ – ചെറുകിട – ഇടത്തരം വ്യവസായങ്ങൾ, മൃഗസംരക്ഷണം, ക്ഷീരോൽപാദനം, ഫിഷറീസ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രി കൂടിയാണ് സാരംഗി.
‘വ്യാഴാഴ്ച്ച മുതല്‍ എനിക്ക് ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നു. പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞു. വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണം’ എന്നാണ് അഫ്രീദിയുടെ ട്വീറ്റ്. പാക്കിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക