മുംബൈ : ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി മഹാരാഷ്ട്ര പോലീസ്. സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്ര സൈബര്‍ സെല്‍ രംഗത്തെത്തിയിരിക്കുന്നത്.ഇത്തരം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് കോടതി നിര്‍ദേശങ്ങള്‍ക്ക് എതിരാണെന്നും നിയമനടപടികള്‍ സ്വീകരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സുശാന്തിനെ മുംബൈയിലെ ജുഹുവിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക