തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ കാട്ടാക്കടയെ പുതിയ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്തിലെ 16, 17, 18, 19, 20, 21 വാര്‍ഡുകളെ കണ്ടയിന്മെന്റ് സോണുകളായും മാറ്റിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 16 പ്രദേശങ്ങളെഹോട്ട് സ്പോട്ട് പട്ടികയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം,കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി എന്നീ പ്രദേശങ്ങളെയാണ്ഹോട്ട് സ്പോട്ടില്‍നിന്ന് ഒഴിവാക്കിയത്.
നിലവില്‍ സംസ്ഥാനത്ത് ആകെ 110ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക